ക്രിസ്തുമസ് പുതുവത്സര ആരവങ്ങള്‍ക്ക് വേദിയായി വീടുകളും ജനഹൃദങ്ങളും മാറുന്ന ഡിസംബര്‍ മാസം ഇങ്ങെത്തി. മിന്നുന്ന വിളക്കുകളിലും വര്‍ണാഭമായ അലങ്കാര ആഭരണങ്ങളിലും ഒത്തുങ്ങുന്നതല്ല ഡിസംബര്‍ ആരവം.
അവധികാല ആരവങ്ങള്‍ അടുക്കളകളിലേക്കും കടന്നുകയറുന്ന കാഴ്ച നമ്മള് കണ്ടിട്ടുണ്ട്. ജിഞ്ചര്‍ ബ്രഡ് മുതല്‍ ക്രിസ്തുമസ് കുക്കികള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ പലയിടത്തും പ്രസിദ്ധമാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്.
സ്നോ ഗ്ലോബ് കോക്ക്ടൈലാണ് ഈ ക്രിസ്തുമസ് കാലത്തെ താരം. കാഴ്ചയില്‍ തന്നെയുള്ള ഭംഗിയും വ്യത്യസ്തതയുമാണ് കോക്ക്ടൈലിനെ വൈറലാക്കിയത്.
എളുപ്പത്തില്‍ ആര്‍ക്കും വീടുകളില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതാണ് ആരാധകരില്‍ സ്നോ ഗ്ലോബ് കോക്ക്ടൈലിന്റെ ജനപ്രീതി ഇരട്ടിയാക്കി. ഒരു ഗ്ലാസും , ചെറിയ ഒരു റോസ്മേരി തണ്ടും പിന്നെ ക്ലിയര്‍ കോക്ക്ടൈലോ വെള്ളമോ മാത്രമാണ് സ്നോ ഗ്ലോബ് കോക്ക്ടൈലിന് ആവശ്യമുള്ള ചേരുവകള്‍.
കൃത്യമായ നിര്‍ദേശങ്ങളുമായി പങ്കുവെച്ച വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് 30 മില്ല്യണിലധികം ആളുകളാണ്. രസകരമായ കമന്റുകളും അഭിപ്രായങ്ങളുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്.