ക്രി​സ്മ​സ്-​പു​ത​വ​ത്സ​ര കൊ​ള്ളയിൽ പോ​ക്ക​റ്റ് കീ​റും ; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ കൊ​ള്ള​യ്ക്കു ത​ല​വ​ച്ചു കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ  അന്യസംസ്ഥാന മലയാളികൾ

 

കോ​ട്ട​യം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര നാ​ളു​ക​ളി​ൽ നാ​ട്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ  പോ​ക്ക​റ്റ് കീ​റും. ട്രെ​യി​ൻ, കെ​എ​സ്ആ​ര്‍​ടി​സി എ​ന്നി​വ​യ്ക്കു ടി​ക്ക​റ്റി​ല്ല.

മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ബു​ക്ക് ചെ​യ്തി​ട്ടും ക്രി​സ്മ​സി​ന് നാ​ട്ടി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ കൊ​ള്ള​യ്ക്കു ത​ല​വ​ച്ചു കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് അ​ന്യ​സം​സ്ഥാ​ന​ത്തു താ​മ​സ​ക്കാ​രാ​യ മ​ല​യാ​ളി​ക​ള്‍.

വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ത്സ​വ​കാ​ല​ത്തു മ​ല​യാ​ളി​ക​ളെ പി​ഴി​യു​ന്ന സം​ഘ​മാ​ണ് ഇ​ത്ത​വ​ണ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു, മം​ഗ​ലാ​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്ന​ത്.

കോ​ട്ട​യം-​ബം​ഗ​ളൂ​രു യാ​ത്ര​യ്ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ 1700-2100 രൂ​പ​യാ​യി​രു​ന്നു. ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് 4000 രൂ​പ​യാ​ണ് നി​ര​ക്ക്. 23, 24, 31 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടി​യ നി​ര​ക്ക്.

ചെ​ന്നൈ, മം​ഗ​ലാ​പു​രം റൂ​ട്ടു​ക​ളി​ലും ഇ​തേ രീ​തി​യി​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​പ്പോ​ള്‍ 836 രൂ​പ​യ്ക്കു വ​രെ യാ​ത്ര ചെ​യ്യാം. ക്രി​സ്മ​സ് സീ​സ​ണി​ല്‍ ഇ​തു 939 മു​ത​ല്‍ 1370 രൂ​പ വ​രെ​യാ​കും.

നി​ല​വി​ല്‍ കോ​ട്ട​യ​ത്തു​നി​ന്ന് മൂ​ന്നു ബം​ഗ​ളൂ​രു സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍, ക്രി​സ്മ​സ് ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത് അ​ഞ്ചു വ​രെ​യാ​കും. ജി​ല്ല​യി​ല്‍ ബാം​ഗ​ളൂ​ര്‍, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ അ​ധി​ക​വും ഐ​ടി ജീ​വ​ന​ക്കാ​രാ​ണ്. 23നാ​ണ് ഇ​വ​ര്‍​ക്ക് അ​വ​ധി തു​ട​ങ്ങു​ന്ന​ത്.

മൂ​ന്നു മാ​സം മു​മ്പേ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് പോ​ലും ഇ​തു​വ​രെ ട്രെ​യി​നി​ല്‍ ക​ണ്‍​ഫേം ആ​യി​ട്ടി​ല്ല. ബ​സി​ന്‍റെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​ണ്. വി​മാ​ന ടി​ക്ക​റ്റും സീ​സ​ണി​ല്‍ പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ത​ല​വ​ച്ചു കൊ​ടു​ക്കാ​തെ വ​ഴി​യി​ല്ല. സ്വ​ന്തം കാ​റു​ള്ള​വ​ര്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പെ​ട്രോ​ള്‍ ചെ​ല​വ് പ​ങ്കു​വ​ച്ച് നാ​ട്ടി​ല്‍ എ​ത്തു​ന്ന​തി​നെ​പ്പ​റ്റി​യും ആ​ലോ​ചി​ക്കു​ന്നു.

Related posts

Leave a Comment