സ്വന്തം ലേഖകൻ
തൃശൂർ: ഇന്നലെ വരെ വിലക്കൂടുതലിന്റെ പേരു പറഞ്ഞ് അടുക്കളയ്ക്ക് പുറത്തിരുത്തിയ സബോളയെ ഇപ്പോൾ രണ്ടു കയ്യും നീട്ടി വീട്ടമ്മമാർ അടുക്കളയിലേക്ക് കൊണ്ടുവന്നു. ക്രിസ്മസിന് അടുക്കളയിൽ ചിക്കനും പോർക്കും ബീഫും മട്ടണുമൊക്കെ തയ്യാറാക്കുന്പോൾ സബോള ഇല്ലാതെ പറ്റില്ലെന്നും അതിനാൽ എന്തുവില കൊടുത്തും സബോള എത്തിക്കണമെന്നും വീട്ടമ്മമാർ ആവശ്യപ്പെട്ടതോടെ ഗൃഹനാഥൻമാർ സബോള വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ക്രിസ്മസ് തലേന്ന് ഇന്ത്യൻ സബോളയ്ക്ക് ഹോൾസെയിൽ വില 106 രൂപയും ഈജിപ്ഷ്യൻ സബോളയ്ക്ക് 96 രൂപയുമായിരുന്നു വില. റീട്ടെയിൽ മാർക്കറ്റിൽ അഞ്ചു മുതൽ പത്തുരൂപ വരെ വിലക്കൂടുതലുണ്ട്. ഇന്ത്യൻ സബോളയെ അപേക്ഷിച്ച് ഈജിപ്ഷ്യൻ സബോള പെട്ടന്ന് കേടുവരുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.രണ്ടു തരം സബോളയ്ക്കും നല്ല ഡിമാന്റാണെന്നും കച്ചവടക്കാർ പറഞ്ഞു.