കള്ളൻ സാന്താക്ലോസിന്‍റെ വേഷത്തി! കൈക്കലാക്കിയത് ആറുപവന്റെ മാല; കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിച്ചു

സേലം: തമിഴ്നാട്ടിലെ സേലത്ത് സാന്താക്ലോസിന്‍റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു. സേലം സ്വദേശി പൊൻറാണിയുടെ (69) മാലയാണ് സാന്താക്ലോസ് കള്ളൻ കൈക്കലാക്കിയത്.

ക്രിസ്മസ് കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കരോൾ സംഘം സജീവമാകന്നത് മുതലെടുത്താണ് കള്ളൻ മാല മോഷ്ടിച്ചത്.

പൊൻറാണി താമസിക്കുന്ന തെരുവിൽ രാത്രി എട്ടുമണിയോടെയാണ് സാന്താ പ്രത്യക്ഷപ്പെട്ടത്. കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിക്കുകയായിരുന്നു.

ഇത് കണ്ട് പൊൻറാണിയും സാന്തയെ കാണാനെത്തുകയും മിഠായി വാങ്ങുകയും ചെയ്തു. ഈ സമയം സാന്താ വേഷത്തിലെ കള്ളൻ മാലപൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു. 

 
ഇവരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment