പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്തു നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ യുവജനങ്ങളുടെ കൂട്ടായ്മയിൽ നിർമിച്ച ക്രിസ്മസ് ട്രീയാണ് കൗതുകം പകരുന്നത്. ഏകദേശം ഏഴായിരത്തോളം കുപ്പികൾ കൊണ്ടാണ് ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്.
ഇടവകയിലെ ഭവനങ്ങളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഒഴിഞ്ഞ കുപ്പികൾ ശേഖരിക്കുകയും മൂന്നുദിവസം കൊണ്ട് മനോഹമാരായ ക്രിസ്മസ് ട്രീ ഒരുക്കുകയുമായിരുന്നു.
ക്രിസ്മസ്ട്രീയിൽ വെളിച്ചം പകരുന്ന കർമം ഇന്നലെ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സാമുവേൽ പായിക്കാട്ടേത്ത് നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു വലിയപറമ്പിൽ, എംസിവൈഎം പ്രസിഡന്റ് ലിൻജോ നടുവിലെപറമ്പിൽ, ക്രിസ്മസ് ട്രീ കോ-ഓർഡിനേറ്റർ ജോസ് ചരിവുപുരയിടം, സിസ്റ്റർ അൽഫോൻസ് മരിയ എസ്എച്ച്, പാവനാത്മ ഡയറക്ടർ സിസ്റ്റർ ഷോളി ഫ്രാൻസിസ് എസ്എച്ച് എന്നിവർ പങ്കെടുത്തു.