ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ ക്രി​സ്മ​സ് ട്രീ ​നി​ര്‍​മി​ച്ച പ​ട്ട​ണം; ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ  ഇ​ന്നും ചെ​ങ്ങ​ന്നൂ​ർ ഒ​ന്നാ​മ​ത് !


ചെങ്ങ​ന്നൂ​ര്‍: വീ​ണ്ടും ഒ​രു ക്രി​സ്മ​സ് ദി​നംകൂ​ടി സ​മാ​ഗ​ത​മാ​കു​മ്പോ​ള്‍, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ ക്രി​സ്മ​സ് ട്രീ ​നി​ര്‍​മി​ച്ച പ​ട്ട​ണം എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് ചെ​ങ്ങ​ന്നൂ​രി​ന്‍റെ പേ​ര് ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ല്‍ എ​ഴു​തി ചേ​ര്‍​ക്ക​പ്പെ​ട്ടി​ട്ട് 9 വ​ര്‍​ഷം.

മി​ഷ​ന്‍ ചെ​ങ്ങ​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2015 ഡി​സം​ബ​ര്‍ 19 നാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ 12 സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം 4,030 പേ​ര്‍ അ​ണി​നി​ര​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ ക്രി​സ്മ​സ് ട്രീ ​നി​ര്‍​മി​ച്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ സ്ഥാ​നം പി​ടി​ച്ച​ത്.

ബ്രൗ​ണ്‍, പ​ച്ച, ചു​വ​പ്പ്, മ​ഞ്ഞ, ത​വി​ട്ട് നി​റ​ങ്ങ​ളി​ലു​ള്ള ടീ ​ഷ​ര്‍​ട്ടു​ക​ളും തൊ​പ്പി​യും ധ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 4,030 പേ​ര്‍ ക്രി​സ്മ​സ് ട്രീ​യു​ടെ മാ​തൃ​ക​യി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ണി​നി​ര​ന്ന​തോ​ടെ 2014-ല്‍ ​മ​ധ്യ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഹോ​ണ്ടു​റാ​സി​ല്‍ 2,945 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു നേ​ടി​യ ലോ​ക റി​ക്കാ​ര്‍​ഡാ​ണു ത​ക​ര്‍​ന്ന​ത്.

ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​നു​ഷ്യ ക്രി​സ്മ​സ് ട്രീ ​നി​ര്‍​മി​ച്ച​ത്. ഇ​ന്ന് ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍ തി​ക​യു​മ്പോ​ഴും ചെ​ങ്ങ​ന്നൂ​രി​ന് ല​ഭി​ച്ച ഈ ​അ​ഭി​മാ​ന മു​ഹൂ​ര്‍​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ നാ​ട്ടു​കാ​രി​ല്‍ ന​ക്ഷ​ത്രത്തി​ള​ക്ക​മാ​യി നി​ല​നി​ല്‍​ക്കു​ന്നു.

Related posts

Leave a Comment