കൂത്തുപറമ്പ്: സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ നേടിയ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. ഇന്നലെയായിരുന്നു നറുക്കെടുപ്പ്.
ST 269609 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൂത്തുപറമ്പിലെ പയ്യൻ ലോട്ടറിയിൽ നിന്നും വിൽപന നടത്തിയതായിരുന്നു ഈ ടിക്കറ്റ്.
റിസൽട്ട് വന്ന് ഇന്നലെ വൈകുന്നേരം മുതൽ ആളുകളുടെ ഫോട്ടോ വെച്ച് 12 കോടി തങ്ങൾക്കാണ് ലഭിച്ചതെന്ന് കാണിക്കുന്ന വ്യാജവാർത്തകൾ മൊബൈലുകളിൽ പ്രചരിക്കുന്നുണ്ട്.