സാന്താക്ലോസിന്റെ ചിത്രം ആലേഖനം ചെയ്ത 700 വർഷം പഴക്കമുള്ള മോതിരം കണ്ടെത്തി. തെക്കൻ ഇസ്രായേലിലെ ഒരു പുരാതന പൂന്തോട്ടത്തിൽ നടക്കുന്ന ഗവേഷണങ്ങൾക്കിടയിലാണ് ഈ അപൂർവമോതിരം കണ്ടെത്തിയത്.
വെങ്കലത്തിൽ തീർത്തിരിക്കുന്ന ഈ മോതിരത്തിൽ വിശുദ്ധ നിക്കോളാസിനൊപ്പം അദ്ദേഹത്തിന്റെ ഒരു സഹായിയുടെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്. 700 വർഷങ്ങൾക്കു മുന്പ് ഇസ്രയേൽ സന്ദർശിക്കാനെത്തിയ ഏതെങ്കിലും തീർഥാടകന്റെയാകാം ഈ മോതിരം എന്നാണ് ഗവേഷകർ പറയുന്നത്.
യാത്രികരുടെ മധ്യസ്ഥനാണ് സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസ്. ആദ്യമായാണ് വിശുദ്ധ നിക്കോളാസിന്റെ രൂപം ആലേഖനം ചെയ്ത ഒരു മോതിരം ഇസ്രായേലിൽനിന്ന് ലഭിക്കുന്നത്.