കൊച്ചി: കോഴിക്കോട് നടന്ന കെ.ജി. മാരാര്‍ മെമ്മോറിയല്‍ അന്താരാഷ്ട്ര ഓപ്പണ്‍ ഫിഡെ ക്ലാസിക്കല്‍ ചെസ് ചാന്പ്യന്ഷിപ്പില് കേരളത്തിനായി മത്സരിച്ച ക്രിസ്റ്റി ജോര്‍ജ് ജേതാവായി. അര ലക്ഷം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം.
തമിഴ്നാട്ടില്‍നിന്നുള്ള മുരളീകൃഷ്ണന് എ. രവികുമാറിനെ തോല്‍പ്പിച്ചാണു ക്രിസ്റ്റി ഒന്നാമതെത്തിയത്. രണ്ടു വര്‍ഷമായി ദേശീയ, അന്തർദേശീയ ചെസ് ടൂര്‍ണമെന്റുകള്‍ കളിക്കുന്ന പതിമൂന്നുകാരനായ ക്രിസ്റ്റിയുടെ ഫിഡേ റേറ്റിംഗ് 1885 ആണ്.
കളമശേരി ആലങ്ങാടൻ ജോർജ് വർഗീസിന്റെയും മൃദുല വർഗീസിന്റെയും മകനായ ക്രിസ്റ്റി തൃക്കാക്കര നൈപുണ്യ സ്കൂൾ വിദ്യാർഥിയാണ്.