പൊൻകുന്നം: അയ്യപ്പ തീർഥാടകരു ടെ വാഹനങ്ങളുടെ ഡ്രൈവർമാർ ക്ക് രാത്രികാലത്ത് ഉറക്കച്ചടവുമൂലം അപകടമുണ്ടാകുന്നത് ഒഴിവാക്കാനുള്ള ജനമൈത്രി പോലീസിന്റെ ശ്രമം വിജയകരം. എട്ടുവർഷം പിന്നിട്ട ചുക്കുകാപ്പി വിതരണത്തിന് ചുക്കാൻ പിടിക്കുന്നത് പൊൻകുന്നം ജനമൈത്രി പോലീസും സന്നദ്ധസംഘടനകളുമാണ്.
ചുക്കുകാപ്പി വിതരണം എട്ടുവർഷം പിന്നിടുന്പോൾ അപകടങ്ങൾ കുറയ്ക്കാനായതിന് ഉദാഹരണം കൂടിയാകുകയാണ്. പോലീസ് സ്റ്റേഷനു മുന്നിലെ അയ്യപ്പസേവാകേന്ദ്രത്തിൽ രാത്രി എട്ടുമുതൽ പുലരും വരെ അയ്യപ്പന്മാർക്ക് സൗജന്യമായി ചുക്കുകാപ്പി നൽകുന്ന പദ്ധതിയിൽ രാഷ് ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളികളും സഹകരിക്കുന്നുണ്ട്.