കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ചുരുളി’ സിനിമക്കെതിരെ കോണ്‍ഗ്രസ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി നിര്‍വാഹക സമിതിയംഗം ജോണ്സണ് എബ്രഹാമാണ് സിനിമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണ് ശ്രമം.
സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോട് കൂടി സംവിധായകൻ, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്ക്കാവശ്യമായ ചേരുവയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതിനാൽ ഇവർക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്നും ജോൺസൺ കത്തില്‍ ആവശ്യപ്പെടുന്നു.