സീമ മോഹൻലാൽ
കൊച്ചി: നിങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് 500 രൂപയിൽ കുറയാത്ത സംഭാവന നൽകിയ ആളാണോ അതേ, എന്നാണ് ഉത്തരമെ ങ്കിൽ നിങ്ങളുടെ ചിത്രം കാരിക്കേച്ചറായോ ബോട്ടിൽ ആർട്ടായോ നിങ്ങളെ തേടിയെ ത്തും.
ഈ സൗകര്യമൊരുക്കിയിരിക്കുന്നത് ആയുർവേദ ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും ഓണ്‍ലൈൻ കൂട്ടായ്മയായ ടീം ചുക്കുകാപ്പിയാണ്. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തതിന്റെ ഓണ്‍ലൈൻ രസീത് നൽകിയാൽ മാത്രം മതി. ചിത്രം നിങ്ങളെ തേടിയെത്തും.
ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരി ക്കെതിരേ ഒന്നിച്ചു പോരാടുന്പോൾ ആരോഗ്യ സന്ദേശങ്ങളും അറിവുകളും ജനങ്ങളിലേക്ക് എത്തിക്കുവാൻ വ്യത്യസ്തമായ വഴിയൊരുക്കുക യാണ് ’ടീം ചുക്കുകാപ്പി’. കഴിഞ്ഞ മാർച്ചിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്.
ചുക്കു കാപ്പി ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന പരന്പരാഗത ഒൗഷധ പാനീയ മാണ്. അത് പോലെ കലയും സാഹിത്യവും ചിത്ര ങ്ങളും ആരോഗ്യവും കോർത്തിണക്കി ആകർഷ കമായ രീതിയിൽ പൊതുജനങ്ങളെ ബോധവത്കരിക്കുവാനാണ്
വ്യത്യസ്ത അഭിരുചികളുള്ള ആയു ർവേദ മെഡിക്കൽ വിദ്യാർഥികളെയും ഡോക്ടർ മാരെയും കൂട്ടിയിണക്കി ടീം ചുക്കുകാപ്പി എന്ന ഓണ്‍ലൈൻ വേദി രൂപം കൊണ്ടത്.
തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്ത ഇരുപതോളം സർക്കാർ സ്വകാര്യ ആയുർവേദ കോളജുകളിൽ നിന്നായി അൻപതോളം മെഡിക്കൽ വിദ്യാർഥികളാണ് ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നത്.
കോവിഡിനെ സംബന്ധിച്ച ദിവസേനയുള്ള വിവരങ്ങൾ, ആയുഷ് വകുപ്പിന്റെ ആയുർ രക്ഷാ ക്ലിനിക്കുകൾ സംബന്ധിച്ച വിവരങ്ങൾ, രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനുള്ള ആയുർ വേദ മാർഗങ്ങൾ, ടെലി കൗണ്‍സലിംഗ് സംബന്ധിച്ചുമുള്ള വിവരങ്ങൾ എന്നിവ ചുക്ക് കാപ്പിയുടെ ഫേസ്ബുക്ക്,
ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. ആയുർവേദ രീതിയിൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ പരിചയപ്പെടുത്തുന്ന യൂ ടൂബ് ചാനലും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ആരോഗ്യ സ്ഥാപനങ്ങൾക്കും ഗ്രൂപ്പുകൾക്കും വേണ്ടി കണ്‍സപ്റ്റ് പിക്ച്ചറിങ്, പോസ്റ്റർ ഡിസൈനിംഗ്, കണ്‍സപ്റ്റ് നറേഷൻ, വെബ് ഡിസൈനിങ്, കണ്ടൻറ് എഡിറ്റിങ് എന്നിവയ്ക്കുള്ള സാങ്കേതിക സഹായവും ചുക്കുകാപ്പിയിലെ യുവ ഡോക്ടർമാർ ചെയ്തു നൽകുന്നുണ്ട്.
ചലച്ചിത്ര സാങ്കേതിക പ്രവർത്തകനും ആയുർവേദ ഡോക്ടറും കൂടിയായ ഡോ. നിസാർ മുഹമ്മദാണ് ഈ സംരംഭത്തിന്റെ അമരക്കാരൻ.
ഡോക്ടറും ഗായകനുമായ അരുണ്‍ ഗോപൻ, ആർ.ജെ ശ്രുതി തുടങ്ങിയവരും ഈ ടീമിന്റെ ഭാഗമാണ്. ഡോ. ജാക്വിലിൻ ദിലീപ്, ഡോ.സിജിൻ സൂര്യ, ഡോ.ഷാൻ, ഡോ. സ്കന്ദേഷ്, ഡോ. ഡോണ ഡേവിസ്, ഡോ. ജിഷ്ണു.എസ്, ഡോ. ലിൻഡ ജോണ്‍സ്, ഡോ.ശ്രീരാമൻ മൂസ്, ഡോ. ഗോഡ്മി, ഡോ.സ്വാതി, ഡോ.രഘു, ഡോ.നവ്യ തുടങ്ങി
കേരളത്തിന് അകത്തും പുറ ത്തും ജോലി ചെയ്യുന്ന ഇരുപതോളം ഡോക്ടർ മാരടങ്ങിയ അഡ്മിൻ ഗ്രൂപ്പാണ് ചുക്ക് കാപ്പിക്ക് നിലവിലുള്ളത്. കളരി, തായന്പക, ഗ്രാഫിക്കൽ പോർട്രേറ്റ് എന്നിവയിലെല്ലാം കഴിവു പുലർത്തുന്ന ഡോക്ടർമാരാണ് ഈ സംഘത്തിലുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു ള്ള 160 ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മ യിലുള്ളത്.
അടുത്തിടെ ലോകത്തിന്റെ ഏതു കോണിലിരുന്നും സൂം ലൈവ് ഡ്രോയിംഗിൽ പങ്കെടുക്കാനുള്ള സൗകര്യവും ചുക്കുകാപ്പി ഒരുക്കിയിരുന്നു.