മുതലമട: ചുള്ളിയാര്‍ മേട് പുഴപ്പാലത്തിനു താഴെ പാഴ്ചെടികള്‍ കാടുപിടിച്ചു വളര്‍ന്ന് ജലം ഗതി മാറി ഒഴുകുകയാണ്. പാഴ്ചെടികള്‍ വളര്‍ന്ന മറവില്‍ പ്രദേശവാസികളും കച്ചവടക്കാരും മാലിന്യം രാത്രി സമയങ്ങളില്‍ പുഴയിലാണ് തള്ളുന്നത്. കൂടാതെ പാഴ്ചെടികളുടെ മറവില്‍ പന്നികളും വ്യാപകമായി ചേക്കേറിയിരിക്കുകയാണ്.
പന്നിക്കൂട്ടം രാത്രി സമയങ്ങളില്‍ റോഡു മുറിച്ചും കടക്കുന്നത് ഇരു ചക്രവാഹനങ്ങള്‍ക്കും അപകടകെണി യായിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം രാത്രി സമയത്ത് ഇരുചക്രവാഹന സഞ്ചരിക്കുന്നതിനിടെ പണിയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് എതിര്‍വശത്തു ചരക്കു ലോറി വന്നതിനാലാണ്.
ഈ സ്ഥലത്ത് വിഷപാമ്പുകളും റോഡില്‍ കാണപ്പെടുന്നുണ്ട്. പുഴയില്‍ വളര്‍ന്നു പന്തലിച്ച പാഴ്ചെടികള്‍ മുറിച്ചുമാറ്റി പാലത്തില്‍ സോളാര്‍ ലാമ്പുകള്‍ സ്ഥാപിക്കണമെന്നതും യാത്രക്കാരുടേയും സമീപവാസികളുടേയും ആവശ്യമായിരിക്കുകയാണ്.