ആലത്തൂർ: വീട്ടുവളപ്പിൽ നിന്ന് വിത്തുൽപാദന കേന്ദ്രത്തിലേക്ക് വാഹനത്തിൽ നെല്ല് കയറ്റുന്നതിനിടയിൽ തടസപ്പെടുത്താനെത്തിയ ചുമട്ടുതൊഴിലാളികളെ പോലീസ് എത്തി നീക്കം ചെയ്തു. കാവശേരി ചുണ്ട ക്കാട് ഗോകുലം മഠത്തിൽ വി.ശിവരാമ കൃഷ്ണ അയ്യരുടെ കളത്തിൽ നിന്നും നെല്ല് കയറ്റുന്നതിനിടെ ഇന്നലെ രാവി ലെയാണ് സംഭവം.
പതിനൊന്ന് ടണ്‍ നെല്ല് 368 ചാക്കുകളിലാക്കി സ്വന്തം തൊഴിലാളി കളെക്കൊണ്ട് വാഹനത്തിൽ കയറ്റുന്ന തിനിടെയാണ് പ്രദേശത്തെ ചുമട്ടു തൊഴിലാളികൾ രംഗത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയിൽപ്പെടാത്ത കാര്യമായതുകൊണ്ടാണ് തടയാൻ വന്നവരെ നീക്കം ചെയ്തതെന്ന് പോലീസ് പറഞ്ഞു.