എ​ട്ടും പ​ത്തുംവ​രെ കി​ലോ തൂക്കം! നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ചൂ​ണ്ട​ക്കാ​ർ​ക്ക് വ​ള​ർ​ത്തു​മീ​ൻ ചാ​ക​ര

സെ​ബി മാ​ളി​യേ​ക്ക​ൽ

തൃ​ശൂ​ർ: പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​യ​തോ​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ലും ക​നാ​ലു​ക​ള​ിലും ചി​റ​ക​ളി​ലും തോ​ടു​ക​ളി​ലു​മെ​ല്ലാം ചൂ​ണ്ട​യി​ടു​ന്ന​വ​ർ​ക്ക് ചാ​ക​ര​യാ​ണ്. ന​ട്ട​ർ, ക​ട്ട്‌ല, റോ​ഹു, പി​ലോ​പ്പി, മ​ലേ​ഷ്യ​ൻ വാ​ള, മൃ​ഗാ​ല തു​ട​ങ്ങി​യ വ​ള​ർ​ത്തു​മീ​നു​ക​ളാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​ധി​ക​വും ല​ഭി​ക്കു​ന്ന​ത്. ഡാ​മു​ക​ൾ തു​റ​ന്ന​തോ​ടെ വ​ലിയ തൂ​ക്ക​മു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​ട​ത്തോ​ടു​ക​ളി​ൽ​പോ​ലും എ​ത്തി​പ്പെ​ട്ടി​ട്ടു​ള്ള​ത്.

എ​ട്ടും പ​ത്തുംവ​രെ കി​ലോ തൂ​ക്കു​മു​ള്ള ക​ട്ട്‌ലയും റോ​ഹു​വും (ചോ​പ്പ​ൻ) മ​റ്റും ല​ഭി​ച്ച​താ​യി പ​ല ചൂ​ണ്ട​ക്കാ​രും പ​റ​യു​ന്നു. കൂ​ടാ​തെ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന കു​ള​ങ്ങ​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ് മീ​നു​ക​ൾ ഒ​ഴു​കി​പ്പോ​യ​തും വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പി​രാ​ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ന​ട്ട​ർ മ​ത്സ്യം വ​ള​രെ​യ​ധി​കം ല​ഭി​ക്കു​ന്ന​താ​യി കാ​റ​ളം പു​ല്ല​ത്ത​റ​യി​ൽ ചൂ​ണ്ട​യി​ടു​ന്ന “ചൂ​ണ്ട ആ​ശാ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘം കാ​റ​ളം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് ക​ല്ലു​ങ്ങ​ൽ പ​റ​യു​ന്നു.

പ​ക്ഷേ, ന​ട്ട​ർ മീ​ൻ മാം​സ​ഭുക്കാ​യ​തി​നാ​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പെ​രു​കി​യാ​ൽ നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും കൂ​ട്ട​ത്തോ​ടെ തി​ന്നു​മെ​ന്നും ഇ​തു നാ​ട​ൻ മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​നി​ട​യാ​ക്കു​മെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. സാ​ധാ​ര​ണ വ​ർ​ഷ​ങ്ങ​ളി​ൽ സ​മൃ​ദ്ധ​മാ​യ മ​ഴ കി​ട്ടി​യാ​ൽ ല​ഭി​ക്കു​ന്ന മ​ലി​ഞ്ഞീ​ൻ, മ​ഞ്ഞ ഏ​ട്ട, നാ​ട​ൻ വാ​ള, ക​രി​മീ​ൻ എ​ന്നീ മീ​നു​ക​ൾ​ക്ക് പ​ക​ര​മാ​ണ് ഇ​ത്ത​വ​ണ ഇ​ത്ത​രം മീ​നു​ക​ൾ ല​ഭി​ക്കു​ന്ന​ത്.

“ഉ​ത്രാ​ടം തൊ​ട്ട് വ​ണ്ടി ഇ​ട്ത്തി​ട്ടി​ല്ല്യ, ചൂ​ണ്ടേ​ല് ന​ല്ല ചാ​ക​ര്യാ. വ​ള​ർ​ത്തു​മീ​ൻ ഇ​ഷ്ടം പോ​ലെ കി​ട്ട​്ണ് ണ്ട്. ഏ​താ​യാ​ലും ജീ​വ​നൊ​ള്ളോ​ണ്ട് കി​ലോ ഇ​രു​ന്നൂ​റ് വ​ച്ച് കി​ട്ടും. ഇ​ന്ന​ലെ ആ​റ് ന​ല്ല ക​രി​മീ​ൻ കി​ട്ടി. ര​ണ്ടു കി​ലോ​ണ്ടാ​യി. അ​പ്പൊ, ഞാ​ൻ നോ​ക്കീ​ട്ട് ഠാ​ണാ​വീ​പ്പോ​യി പേ​ട്ടേ​ല് കെ​ട്ക്ക​ണേ​ക്കാ​ള് ഭേ​ദാ.’ – ഓ​ട്ടോ ഡ്രൈ​വ​ർ​കൂ​ടി​യാ​യ വി​നോ​ദ് ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.ജി​ല്ല​യു​ടെ അ​ഴി​മു​ഖ​ങ്ങ​ളാ​യ അ​ഴീ​ക്കോ​ട്, പു​ത്ത​ൻ​വേ​ലി​ക്ക​ര, കൃ​ഷ്ണ​ൻ​കോ​ട്ട, മ​തി​ല​കം പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൂ​ണ്ട​ക്കാ​ർ​ക്ക് സ​മൃ​ദ്ധ​മാ​യി ചെ​ന്പ​ല്ലി​യും കാ​ളാ​ഞ്ചി​യും ല​ഭി​ച്ചു.

കൂ​ട് മ​ത്സ്യ​കൃ​ഷി​ക്കാ​രു​ടെ മ​ത്സ്യ​ങ്ങ​ൾ പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​പ്പോ​യ​താ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി മീ​ൻ ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി വെ​ട്ടു​ക​ട​വി​ൽ​നി​ന്ന് 40 കി​ലോ തൂ​ക്ക​വും ആ​റ​ടി​യി​ല​ധി​കം നീ​ള​മു​ള്ള അ​രാ​പൈ​മ മ​ത്സ്യം പോ​ലും കി​ട്ടി​യി​രുന്നു.

Related posts