കൊല്ലം: ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ ചുങ്കം പിരിവ് നിർത്തിവച്ചു. ചുങ്കം പിരിക്കുന്നത് ഓഗസ്റ്റ് ഒമ്പത് വരെ നീട്ടിവച്ചു. മത്സ്യത്തൊഴിലാളികളുടെ വ്യാപകമായ എതിർപ്പിനെ തുടർന്നാണ് ചുങ്കപ്പിരിവ് നീട്ടിവെക്കാനുള്ള തീരുമാനം. ഇതേത്തുടർന്നു മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികളുമായി തുറമുഖ വകുപ്പ് ചർച്ച നടത്തും.
നേരത്തെ സന്ദര്‍ശകര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയതിനെ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്. തുറമുഖത്ത് പ്രവേശിക്കാന്‍ ഒരു ലോറിക്ക് 80 രൂപയാണ് ഈ ടാക്കുന്നത്. മിനി ലോറിക്ക് 55 രൂപയും സൈക്കിളിന് 10 രൂപയും മോട്ടോര്‍സൈക്കിളിന് 15 രൂപയും കാല്‍നടയാത്രക്കാരില്‍ നിന്ന് അഞ്ചുരൂപയുമാണ് പിരിക്കുന്നത്.
തുറമുഖ വകുപ്പിന്റെ ഉത്തരവിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങര തുറമുഖം ഉപരോധിച്ചിരുന്നു. ഒരോ തവണയും പ്രവേശിക്കുമ്പോളും ഫീസ് നൽകണമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.