ര​ക്തം വലിച്ചുക്കുടിക്കുന്ന ജീ​വി​യെ കൊ​ന്നെ​ന്ന് വേ​ട്ട​ക്കാ​ർ; വൈ​റ​ലാ​യ് ദൃ​ശ്യ​ങ്ങ​ൾ

ജീ​വ​ജാ​ല​ങ്ങ​ളു​ടെ ര​ക്തം വ​ലി​ച്ച് കു​ടി​ക്കു​ന്ന ചു​പ​കാ​ബ്ര​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? ഈ ​ജീ​വി ഒ​രു മി​ത്താ​ണെ​ന്നാ​ണ് പ​റ‍​യു​ന്ന​ത്. ഇ​തി​നെ ആ​രും ഇ​തു​വ​രെ ക​ണ്ടി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​വ​യെ ക​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ബ്ര​സീ​ലി​ലെ ഒ​രു കൂ​ട്ടം വേ​ട്ട​ക്കാ​ർ ഇ​തി​നെ ക​ണ്ടെ​ന്നും വെ​ടി​വ​ച്ച് കൊ​ന്നെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട് രംഗത്തെത്തിയിട്ടുണ്ട്.

നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ ക​ഥാ​പാ​ത്ര​മാ​യ ചു​പ​കാബ്ര ശ​രി​ക്കും ഉ​ണ്ടെ​ന്ന​തി​ൽ യാ​തൊ​രു തെ​ളി​വു​മി​ല്ല. ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ഗു​യ ലോ​പ്സ് ഡ ​ല​ഗു​ണ​യി​ലെ വ​ന​ത്തി​ൽ വ​ച്ച് ഒ​രു ചു​പ​കാബ്ര​യെ വെ​ടി​വ​ച്ച് കൊ​ന്നെ​ന്നാ​ണ് വേ​ട്ട​ക്കാ​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​ജീ​വി​യു​ടെ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​നു​ഷ്യ​ന്‍റെ കൈ​ക​ൾ പോ​ലെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഈ ​ച​ത്ത മൃ​ഗം ക​ന്നു​കാ​ലി​ക​ളെ കൊ​ന്ന​താ​യ് പ​റ​യ​പ്പെ​ടു​ന്നു. ഈ ​മൃ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന ഈ ​ജീ​വി​യ്ക്ക് മ​നു​ഷ്യ​ന്‍റെ കൈ​ക​ളും കൂ​ർ​ത്ത പ​ല്ലു​ക​ളും ഒ​രു വ​ലി​യ കു​ര​ങ്ങി​ന്‍റെ വ​ലി​പ്പ​വു​മു​ണ്ട്.

എ​ന്നാ​ൽ ച​ത്ത ജീ​വി​യു​ടെ​തെ​ന്ന് പ​റ​ഞ്ഞ് പ്ര​ച​രി​ക്കു​ന്ന ഈ ​ചി​ത്രം ഹൗ​ള​ർ മ​ങ്കി​യു​ടെ​താ​വാ​മെ​ന്നും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​വ സാ​ധാ​ര​ണ​യാ​യ് കാ​ണ​പ്പെ​ടു​ന്ന​ത് തെ​ക്ക്, മ​ധ്യ അ​മേ​രി​ക്ക എ​ന്നി​വ​ട​ങ്ങ​ളി​ലെ വ​ന​ങ്ങ​ളി​ലാ​ണ്.

 

Related posts

Leave a Comment