കുമരകം: പീച്ചിലിന്റെ തൈ വാങ്ങി കൃഷി ചെയ്തെങ്കിലും വിളഞ്ഞതു ചുരയ്ക്ക. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും പീച്ചിലിന്റെ തൈകള്‍ വാങ്ങി നട്ട ചീപ്പുങ്കല്‍ പാലത്തിനു സമീപം മാലിക്കായല്ചിറ സജിയ്ക്കാണു ചുരയ്ക്കാ വിളഞ്ഞത്. രണ്ട് പീച്ചില്‍ തൈകളാണു സജി നട്ടതെങ്കിലും ഒരെണ്ണം നശിച്ചു പോയി. നാലു കിലോ വരെ തൂക്കമുള്ള ചുരയ്ക്ക ഇപ്പോള്‍ വിളഞ്ഞിട്ടുണ്ട്.
നട്ടത് പീച്ചില്‍; വിളഞ്ഞത് ചുരയ്ക്ക
