റ​ഷ്യ​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വെ​ടി​വ​യ്പ്; ഒ​ൻ​പ​ത് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

 

മോ​സ്കോ: റ​ഷ്യ​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വെ​ടി​വ​യ്പ്. ഡ​ര്‍​ബ​ന്‍റ്, മ​ഖാ​ഖോ​ല ന​ഗ​ര​ങ്ങ​ളി​ലെ ര​ണ്ട് പ​ള്ളി​ക​ളി​ലും ജൂ​ത ആ​രാ​ധ​നാ​ല​യ​ത്തി​ലു​മാ​യി​രു​ന്നു വെ​ടി​വ​യ്പ്.

ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ ഒ​ൻ​പ​ത് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.​ആ​യു​ധ​ധാ​രി​ക​ൾ പ​ള്ളി​ക​ളി​ലെ​ത്തി​യ​വ​ര്‍​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്ന് പ​ള്ളി​യി​ല്‍ വ​ലി​യ രീ​തി​യി​ല്‍ തീ ​പ​ട​ര്‍​ന്നു​പി​ടി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പു​രോ​ഹി​ത​നും കൊ​ല്ല​പ്പെ​ട്ടു. നാ​ല് അ​ക്ര​മി​ക​ളും പോ​ലീ​സി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ആ​രാ​ണ് ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment