ന്യൂഡൽഹി:ഡൽഹി ലാഡോസറായിൽ സീറോ മലബാര്‍ സഭയുടെ ലിറ്റിൽ ഫ്ളവർ പള്ളി പൊളിച്ചുനീക്കിയതിൽ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വിശ്വാസികൾ പരാതി അറിയിച്ചു.
ചട്ടങ്ങൾ മറികടന്ന് പൊളിച്ചു നീക്കിയ പള്ളി പൂർണമായും പുനർനിർമിച്ചു നൽകണം എന്നതാണ് വിശ്വാസികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പരാതി നൽകും.
പ്രദേശത്ത് സമാന സ്വഭാവമുള്ള കെട്ടിടങ്ങൾ നിലനിൽക്കുമ്പോൾ ആണ് അതിൽ ഒന്നും തൊടാതെ ഡൽഹി സർക്കാർ അധികൃതർ പള്ളി പൂർണമായും പൊളിച്ചു നീക്കിയതെന്ന് വിശ്വാസി സമൂഹം ആരോപിക്കുന്നു.
ഹൈക്കോടതിയുടെ പരിഗണനയിൽ പള്ളിയുടെ നിർമാണം സംബന്ധിച്ച കേസ് പരിഗണനയിൽ ഇരിക്കുകയാണ്. മാത്രമല്ല ഈ വിഷയത്തിൽ ഡൽഹി സർക്കാരിന്റെ തന്നെ മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമിതി അന്തിമ തീരുമാനം എടുക്കണം എന്ന ചാട്ടവും അട്ടിമറിക്കപ്പെട്ടു.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളി പൊളിച്ചത് അനധികൃത നിര്‍മ്മാണം എന്ന് ചൂണ്ടിക്കാട്ടിയായിയുരുന്നു നടപടി. നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊവിഡ് കാലത്ത് ജില്ലാ ഭരണകൂടം പള്ളി പൊളിച്ചുനീക്കിയതെന്ന് വിശ്വാസികൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ദേവാലയം പൊളിച്ച് മാറ്റമാണമന്ന നോട്ടീസ് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കിട്ടിയതെന്നും നോട്ടീസിന് മറുപടി നൽകും മുൻപേ നടപടി സ്വീകരിച്ചുമെന്നാണ് പരാതി. ജില്ലാ ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പള്ളി ഭാരവാഹികൾ അറിയിച്ചു.
പള്ളി പൊളിക്കരുത് എന്ന് നേരത്തെ മനുഷ്യാവകാശ കമീഷനും നിർദേശിച്ചിരുന്നു. അന്ധേരിയ മോട് ഡോ. അംബേദ്കർ കോളനിയിലെ ഈ ക്രൈസ്തവ ദേവാലയം പോളിക്കരുത് എന്ന് ഡൽഹി ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നതാണ്.
പള്ളിയോട് ചേർന്നുള്ള രണ്ടു കെട്ടിടങ്ങൾ ഭാഗികമായി പൊളിച്ചപ്പോൾ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂർണമായി പൊളിച്ചു നീക്കുകയായിരുന്നു.