ഒട്ടകത്തെ നിര്‍ത്തി പൊരിച്ച് ഫുഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ. ഷാർജയിലെത്തിയാണ് ഒട്ടകത്തെ പൊരിച്ചത്. ചുടനായി ഒട്ടകത്തെ വാങ്ങുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു.
ഇത്തവണ ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് വീഡിയോയയില്‍ പറയുന്നുണ്ട്.
ഇത്തവണ ദുബായിയില്‍ പോകുന്നത് ഒട്ടകത്തെ നിര്‍ത്തിപൊരിച്ച് അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് കൊടുക്കനാണെന്നും ഇവിടെ കിട്ടാത്ത ഒരുപാട് സാധനങ്ങള്‍ ദുബായിലുണ്ടെന്നും അതിനാലാണ് അവിടെ പോയി വീഡിയോ ചെയ്യുന്നതെന്നും കൂട്ടത്തില്‍ എക്സ്പോ കൂടി സന്ദര്‍ശിക്കാനുള്ള പദ്ധതിയുണ്ടെന്നും ദുബൈ, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളില്‍ പോയാണ് വീഡിയോ ചെയ്യുന്നതെന്നും ഫിറോസ് വീഡിയോയിൽ പങ്കുവച്ചിരുന്നു.
മുന്‍പ് മയിലിനെ കറി വയ്ക്കാന്‍ പോയപ്പോള്‍ വലിയ വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
മയിലിനെ വാങ്ങിയെങ്കിലും പിന്നാലെ അത് ഷേയ്ക്കിന് സമ്മാനിച്ച് കോഴിക്കറി വച്ചാണ് ഫിറോസ് അന്ന് ദുബായിയില്‍ നിന്ന് മടങ്ങിയത്.
നാട്ടിൽ മയിലിനെ തൊടുകയോ പിടിക്കുകയോ ചെയ്താൽ പ്രശ്നമാണ്. അതിനാലാണ് ദുബായിൽ വെച്ച് കറിവെയ്ക്കുന്നത്.
നാട്ടിൽ ഇതാരും ചെയ്യരുതെന്നും ഫിറോസ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് വിമർശനം ശക്തമായതോടെ ഇതിനെ കറിവെയ്ക്കാനല്ല മറിച്ച് മറ്റൊരാൾക്ക് കൊടുക്കാനാണ് വാങ്ങിയതെന്ന് ഫിറോസ് പറയുകയായിരുന്നു.
മയിലിനെ ഒരിക്കലും കറി വെക്കില്ല. അത് ഞങ്ങളുടെ ദേശീയ പക്ഷിയാണ്. ഭക്ഷിക്കാനുള്ള ഒരു ജീവിയല്ല മയിൽ. മയിലിന്റെ ഭംഗി കണ്ടാൽ അങ്ങനെ ആർക്കും ചെയ്യാൻ തോന്നില്ല.
മനുഷ്യനായിട്ടുള്ളവൻ മയിലിനെ കറി വെക്കില്ല. ഏത് രാജ്യത്ത് പോയാലും മയിലിനെ ദ്രോഹിക്കരുത്. അത് അടുത്ത തലമുറയ്ക്ക് കൊടുക്കേണ്ട സന്ദേശം കൂടിയാണ്.
കോമഡി കണ്ടന്റ് ക്രിയേറ്റ് ചെയാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്നും ഫിറോസ് പറഞ്ഞിരുന്നു.