കുറ്റ്യാടി: കുറ്റ്യാടി മലയോരത്തെ കാവിലുംപാറ, കായക്കൊടി, മരുതോങ്കര മേഖലകളില്‍ ഏക്കര്‍ കണക്കിന് ഭൂമിയിലെ കൃഷിക്കും നിരവധി വീടുകള്‍ക്കും ചുഴലിക്കാറ്റ് നാശം വിതച്ചു. കാവിലുംപാറ പഞ്ചായത്തിലെ ചാപ്പന്‍തോട്ടം, പൊയിലോംചാല്‍, മുറ്റത്തെപ്ലാവ്, ഓടേരിപ്പൊയില്‍ , ചൊത്തക്കൊല്ലി, കരിങ്ങാട് എന്നിവിടങ്ങളിലും കുറ്റ്യാടി, മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമാണ് കാറ്റ് അടിച്ചു വീശിയത്.
നേന്ത്രവാഴകള്‍, ഗ്രാമ്പു, റബ്ബര്‍ , തെങ്ങ്, കമുക്, ജാതി, പ്ലാവ്, മാവ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നിലംപൊത്തി. 15ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് കാറ്റ് ആഞ്ഞുവീശിയത്. കാവിലുംപാറ ഓടേരിപ്പൊയിലിലെ പുതുക്കുടിയില്‍ ഭാസ്ക്കരന്‍ , ചൂതുപാറ കുമാരി, സംഗമം നഗറിലെ തങ്കമ്മ രാജഗിരി, പൊയിലോംചാലില്‍ പാലാട്ടില്‍ തോമസ്, ചാപ്പന്‍തോട്ടം വലിയവീട്ടില്‍ ജോസഫ്, വലിയവീട്ടില്‍ ഔസേഫ്, മുറ്റത്തെപ്ലാവ് കാവില്‍ നാണു, സുരേഷ് വട്ടുകളത്തില്‍, ചിറയില്‍ മനോജ്, ദേവസ്യ വിലങ്ങുപാറ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ മുറിഞ്ഞുവീണും മേല്‍ക്കൂര പാറിയുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പൊയിലോംചാലിലെ മാവുള്ളപറമ്പത്ത് ലാല്‍ജിത്ത്, വില്‍സണ്‍ ചെത്തിമറ്റം, വട്ടപ്പള്ളില്‍ ജോയി, മുണ്ടമറ്റം വര്‍ഗ്ഗീസ്, ബാബു അയന്നോളക്കണ്ടി, കരിങ്ങാട്ട് ജോണ്സണ് തെക്കേടത്ത്, കല്തോപ്പില് രഘുദാസ്, മരുതോങ്കര പശുക്കടവ് മീന്‍പറ്റിമലയില്‍ പേരുകുളം ബെന്നി ഫിലിപ്പ്, കുന്നുംപുറത്ത് പ്രകാശന് എന്നിവരുടെ കൃഷികളാണ് നശിച്ചത്.
കൃഷി നാശം സംഭവിച്ചത് ഏറെയും കാവിലുംപാറയിലെ ചാപ്പന്‍തോട്ടം, പൊയിലോംചാല്‍ മേഖലകളിലാണ്. പൊയിലോംചാലിലെ മാവുള്ളപറമ്പത്ത് ലാല്‍ജിത്ത്, വില്‍സണ്‍ ചെത്തിമറ്റം എന്നിവര്‍ കൂട്ടുകൃഷിയായി ചെയ്ത രണ്ടായിരത്തോളം കുലച്ചുപാകമെത്തിയ നേന്ത്രവാഴകള്‍ കാറ്റിലകപ്പെട്ട് തകര്‍ന്നു.നാദാപുരം: രാത്രി പന്ത്രണ്ടരയോടെ വീശിയടിച്ച കൊടുങ്കാറ്റില്‍ വാണിമേലില്‍ വ്യാപക നാശനഷ്ടം .
പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണുകെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു. കാറ്റില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുകള്‍ വശത്തുള്ള കുടുംബ ശ്രീ ഓഫീസിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഇതേത്തുടര്ന്ന്ചൊവ്വാഴ്ച്ച ഓഫീസ് പ്രവര്‍ത്തിച്ചില്ല . പുതുക്കയത്തെ വെങ്കല്ലുള്ള പറമ്പത്ത് മറിയത്തിന്റെവീടിനു മുകളില്‍ തെങ്ങ് വീണു.
വീടിന് സാരമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. മൂളിവയലില് പൊയില്‍ പറമ്പത്ത് മൂസയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു. കുളപ്പറമ്പ് ബാലവാടി റോഡില്‍ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ ഇലക്ട്രിക്ക് ലൈനില്‍ മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ഇന്നലെ വൈകുന്നേരത്തോടെയാണ് വൈദ്യുതി വിതരണം ഭാഗികമായി പുനസ്ഥാപിച്ചത് . ഭൂമിവാതുക്കല്‍ ടൗണിലെ കച്ചവട സ്ഥാപന ങ്ങളുടെ ബോര്‍ഡുകള്‍ കാറ്റില്‍ പറന്നു പോയി.പരപ്പുപാറയില്‍ കെട്ടില്‍ കമലയുടെ വീട് മിന്നലില്‍ തകര്‍ന്നു.വീടിന്റെ കിടപ്പു മുറിയുടെ ചുമരുകള്‍ വിള്ളല്‍ വീണ് തകര്‍ന്നു.