തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ അറബിക്കടലിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കൊടുങ്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത 12 മണിക്കൂർ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് ഉച്ചമുതൽ ബുധനാഴ്ച വരെ ബംഗാൾ ഉൾക്കടലും പ്രക്ഷുബ്ദമായിരിക്കും. തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 60 കി.മി വരെ വേഗതയിൽ കൊടുങ്കാറ്റ് വീശുമെന്നാണ് റിപ്പോർട്ട്.