തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി വടക്കുപടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുകയാണ്.
ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കും. ‘ വായു’ എന്ന പേരാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ ശക്തമായ മഴയുണ്ടാകാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്‍പതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.