ജോലി ഭാരത്തെ തുടുർന്നുള്ള മാ​ന​സി​ക പീ​ഡ​നത്തിൽ എ​സ്ഐ കു​ഴ​ഞ്ഞു വീ​ണു; സി​ഐ​യു​ടെ ഒ​റ്റ​യാ​ൻ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ പോലീസുകാർക്കിടയിൽ അതൃപ്തി


കോ​ഴി​ക്കോ​ട്: അ​മി​ത ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദം മൂ​ലം എ​സ് ഐ ​കു​ഴ​ഞ്ഞ് വീ​ണ​താ​യി പ​രാ​തി. കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ. ​സു​നി​ൽ കു​മാ​ർ ആ​ണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ​ത്.

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ എ​സ് ഐ​ക്ക് അ​മി​ത ര​ക്ത സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

അ​ർ​ഹ​ത​പ്പെ​ട്ട ഡ്യൂ​ട്ടി ഓ​ഫും അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​നാ​യി ലീ​വും സി​ഐ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സു​നി​ൽ കു​മാ​ർ കൊ​യി​ലാ​ണ്ടി​യി​ൽ എ​ത്തി​യ​ത്.

പ​ത്ത് പെ​റ്റി​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം സ്റ്റേ​ഷ​നി​ൽ ക​യ​റി​യാ​ൽ മ​തി​യെ​ന്ന് സി​ഐ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ദേ​ഹാ​സ്വാസ്ഥ്യ​മു​ണ്ടാ​യ​തെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.

സി​ഐ​യു​ടെ ഒ​റ്റ​യാ​ൻ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള എ​സ് ഐ ​പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment