വിവാഹം ഉറപ്പിച്ച ശേഷം അത് മുടങ്ങിപ്പോകുന്നത് പലപ്പോഴും നാട്ടിൽ സംഭവിക്കാറുള്ള കാര്യമാണ്. അതിനു പല കാരണങ്ങൾ ഉണ്ടാകും. എന്നാൽ വിവാഹം കഴിക്കാൻ പോകുന്ന ചെക്കന് സിബിൽ സ്കോർ കുറവായതിനാൽ അത് മുടങ്ങിപ്പോകുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം.
വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ വിവാഹ കാര്യം പറഞ്ഞ് ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ വധുവിന്റെ അമ്മാവൻമാരിൽ ഒരാൾ വരന്റെ സിബിൽ സ്കോർ പരിശോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു.
അമ്മാവന്റെ നിർദേശ പ്രകാരം വരന്റെ സിബിൽ സ്കോർ നോക്കിയപ്പോഴാണ് വരന് സിബിൽ കുറവാണെന്ന് കണ്ടത്. മാത്രമല്ല, വരന്റെ പേരിൽ നിരവധി ബാങ്കുകളിൽ വായ്പകൾ ഉള്ളതായും കണ്ടെത്തി. അതോടെ പെൺകുട്ടിയുടെ വീട്ടുകാർ ഈ വിവാഹം നടത്തിക്കൊടുക്കില്ലന്ന് തീരുമാനിച്ചു.
സാന്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിക്ക് ഒരിക്കലും തന്റെ അനന്തരവളെ നന്നായി നോക്കാൻ സാധിക്കില്ലന്ന് അദ്ദേഹത്തിന് ബോധ്യമായി. ഈ ബന്ധം മുന്നോട്ട് പോയാൽ തന്റെ അനന്തരവൾക്ക് കൂടി കട ബാധ്യത അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹത്തിനു മനസിലായി. അങ്ങനെ വിവാഹം മുടങ്ങിപ്പോവുകയും ചെയ്തു.