![](https://www.rashtradeepika.com/library/uploads/2020/03/cibjkdfjkcom245.jpg)
![](https://www.rashtradeepika.com/library/uploads/2020/03/cibjkdfjkcom245.jpg)
പേരാമ്പ്ര: പേരാമ്പ്ര സിവിൽ സ്റ്റേഷൻ പ്രവേശന കവാടത്തിനരികിൽ കിടക്കുന്ന തെരുവുനായ ആരെയും കടിക്കില്ലെന്നാണു സർക്കാർ ജീവനക്കാർ പറയുന്നത്. മാസങ്ങളായി ഒരു തെരുവുനായ ഇവിടെയുണ്ട്. സർക്കാർ ജീവനക്കാരോട് ഇതിനു ഇണക്കമാണ്.
പക്ഷെ, വിവിധ ആവശ്യങ്ങൾക്കു വരുന്ന പൊതുജനത്തിനു ഇതിനെ ഭയമാണ്. കരിയർ ഡവലപ്പ്മെന്റ് സെന്റർ ഒന്നാം നിലയിലാണ്. ആർടിഒ ഓഫീസും വിദ്യാഭ്യാസ ഉപജില്ല ഓഫീസും ഇവിടെയാണ്.
അവിടേക്കു പോകാനുള്ള കോവണിയുടെ ചുവട്ടിലാണു നായ കിടക്കുന്നത്. ധാരാളം കുട്ടികൾ കരിയർ ഡവലപ്പ്മെൻ്റ് സെന്ററിൽ ദിനവും വരുന്നുണ്ട്.
പട്ടിയുടെ സമീപത്തുകൂടി ഭയപ്പാടോടുകൂടിയാണു ഇവർ പോകുന്നത്. മുതിർന്ന ചിലരെ കാണുമ്പോൾ നായ പിന്നാലെ പായും. അവരും ഓടും. രാത്രിയും ഇതിവിടെ തങ്ങും.
രാവിലെ അപ്പിയും മൂത്രവുമൊക്കെ ഒഴിവാക്കി ഇടനാഴി വൃത്തിയാക്കുന്നത് സമീപ ഓഫീസിലെ ജീവനക്കാരാണ്. പട്ടിക്കിവിടെ സുഖമാണെങ്കിലും സന്ദർശകർക്കു ഭയമാണ്.