സിഐടി മൂസ എന്ന പേര് ഉണ്ടായ വലിയൊരു കഥയാണ്. പണ്ടു മുതലേ ദിലീപും ഞാനും സംസാരിക്കുമ്പോൾ ഈ ഒരു കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്. സിഐടി മൂസ എന്ന വീരസാഹസികനായ കുറ്റാന്വേഷകൻ ഉണ്ടായിരുന്നു.
അതിനാൽ ആ പേര് സിനിമയിൽ എവിടെയെങ്കിലും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഈ കഥ പറഞ്ഞപ്പോൾ ദീലീപാണ് പറഞ്ഞത് സിഐടി മൂസ എന്ന പേര് കൊടുക്കാമെന്ന്.
അതിന് മൂലംകുഴിയിൽ സഹദേവൻ എന്ന പൂർണ രൂപവും ഉണ്ടായി. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാവണം എന്ന ആഗ്രഹമുണ്ട്. എന്നാൽ ആദ്യ ഭാഗത്തിന്റെ കഥ എഴുതിയ ഉദയ കൃഷ്ണയും സിബി കെ. തോമസും ഇപ്പോൾ രണ്ടായിട്ടാണ് എഴുതുന്നത്.
പിന്നെ ഞാൻ ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ സംവിധാനത്തിലേക്ക് പെട്ടെന്നൊരു ചുവടുമാറ്റം പ്രയാസമാണ്. – ജോണി ആന്റണി