പട്ടിക്കാട്: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പട്ടിക്കാട് സെന്ററിൽ പീച്ചി സിഐയുടെ വിളയാട്ടം.
പച്ചക്കറി കച്ചവടക്കാരിയും വിധവയായ യുവതിയേയും മകനേയും അപമാനിക്കാൻ ശ്രമിക്കുകയും ക്രിമിനൽ കേസിൽ കുടുക്കി അകത്തിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു ആക്ഷേപം.
കണ്ടെയ്ൻമെന്റ് സോണിൽ പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് കട തുറന്ന യുവതിയായ സ്ത്രീയോടും മകനോടുമാണ് സിഐ ഷുക്കൂറിന്റെ പരാക്രമം.
കടയിൽ ഒരേസമയം അഞ്ച് ഇടപാടുകാർക്കേ അനുമതിയുള്ളൂവെന്നാണ സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. എന്നാൽ കടയുടമയുടമയും ജീവനക്കാരനും അടക്കം അഞ്ചു പേരേ ആകാവൂവെന്നാണു സിഐയുടെ വാശി.
ഭീഷണിപ്പെടുത്തി കട അടച്ചുപൂട്ടിച്ച സിഐക്കെതിരേ പച്ചക്കറി വ്യാപാരിയായ ബിന സൈമണ്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്.
ഇതിനു മുന്‍പും പല ദിവസങ്ങളിലും സിഐ പലതരത്തിലുള്ള ഭീഷണി പ്രയോഗങ്ങൾ നടത്താറുണ്ടെന്നാണ് ആക്ഷേപം.