പത്തനംതിട്ട: സിപിഎമ്മിലെ ജില്ലയിലെ ഉന്നതരുടെ ഡ്രൈവര്മാരായിരുന്നവര് ഉള്‍പ്പെട്ട പീഡന പരാതികള്‍ പുറത്തുവരുന്നതും പ്രതി ചേര്‍ക്കപ്പെടുന്നതും പാര്‍ട്ടിക്കു തലവേദനയായി.
ഡ്രൈവര്‍മാരെ പുറത്താക്കിയതാണെങ്കിലും വാര്‍ത്തകളില്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും പേരുകള്‍ തുടരെത്തുടരെ പരാമര്ശിക്കപ്പെടുന്നതിന്റെ അസ്വസ്ഥത കഴിഞ്ഞദിവസം ചേര്‍ന്ന യോഗങ്ങളില്‍ പലരും പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പു കാലമടുത്തതോടെ ഇത്തരം സംഭവങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നാണക്കേടായെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം.
പരാതികളില്‍ പാര്‍ട്ടി നേതാക്കളുടെയും മറ്റും പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നതും മധ്യസ്ഥരാകുന്നതും തുടരെ നാണക്കേട് ഉണ്ടാക്കുന്നതായും വിലയിരുത്തലുണ്ട്.
പ്രതികളാകുന്നവര്‍ മുന്‍ ഡ്രൈവര്‍മാരാണെന്ന വിശദീകരണം പലപ്പോഴും നിലനില്ക്കുന്നില്ല. പരാതികളുണ്ടാകുമ്പോഴാണ് ഇവരെല്ലാം ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ടതെന്നതാണ് കാരണം.
രണ്ടാഴ്ച മുമ്പ് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഡ്രൈവര്‍ ഉള്‍പ്പെട്ട പീഡനവിഷയം ജില്ലാ കമ്മിറ്റി ഓഫീസില്‍വരെ എത്തിയിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാവിന്റെ ഡ്രൈവറായിരുന്നയാള്‍ പിന്നീട് മന്ത്രിയുടെ ഡ്രൈവറായി.
ഇയാളുടെ ഒരു വഴിവിട്ട ബന്ധം ചോദ്യം ചെയ്ത് ഓടിച്ചുകയറ്റിയത് പാര്‍ട്ടി ഓഫീസിലേക്കാണ്. അവിടെവച്ചും ഇയാള്‍ക്ക് മര്‍ദനമേറ്റതായി പറയുന്നു. മര്‍ദനമേറ്റ് അവശനിലയിലായ ഇയാള്‍ പിന്നീട് ആശുപത്രിയിലുമായി.
ഇതുമായി ബന്ധപ്പെട്ട പരാതി പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കാണ് ലഭിച്ചത്. പോലീസിലെത്തി പുലിവാല് ആകുന്നതിനു മുമ്പേ ഒത്തുതീര്‍പ്പ് നടത്തിവരികയായിരുന്നു.
ആ വിവാദങ്ങള്‍ ഒഴിഞ്ഞുവരുന്നതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ പീഡനക്കേസില്‍ പ്രതിയായത്. അതീവ ഗൗരവമുള്ള പരാതി പോലീസ് തുടക്കത്തില്‍തന്നെ മന്ദഗതിയിലാണ് അന്വേഷിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
സിപിഎം നേതാക്കളില്‍ ചിലരെ പരാതിയില്‍ പരാമര്‍ശിക്കുന്നതും പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതുമെല്ലാമാണ് അന്വേഷണത്തെയും ബാധിച്ചിരിക്കുന്നത്.