സൗദി അറേബ്യയിലെ താമസക്കാര്‍ക്ക് സന്തോഷവാര്‍ത്ത. സൗദി അറേബ്യയയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു. 2018 മാര്‍ച്ചില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനം. സിനിമ തിയ്യേറ്ററുകള്‍ തുറക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെന്ന് വാര്‍ത്ത വിതരണ സാംസ്കാരിക മന്ത്രി അവാദ് ബിന്‍ സാലെ അലവാദ് പറഞ്ഞു. പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ തീരുമാനമെടുക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു.
സാംസ്കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അലവാദ് പറഞ്ഞു. 2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്ക്രീനുകള്‍ നിര്മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്.