പ്രയാഗ പറഞ്ഞത് പച്ചക്കള്ളം! റഹിം കൈത്തണ്ടയില്‍ കയറിപ്പിടിച്ചത് മര്‍ദ്ദനം തടയാന്‍; പിന്നാലെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിയും

prayagaകൊച്ചി: മേക്കപ്പ്മാന്‍  റഹിം കൊടുങ്ങല്ലൂര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് അഭിമുഖത്തില്‍ പറഞ്ഞ നടി പ്രയാഗാ മാര്‍ട്ടിന്റെ വാക്കുകള്‍ പച്ചക്കള്ളമെന്ന് ലൊക്കേഷനിലുണ്ടായിരുന്നവര്‍. സിനിമയുടെ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനോട് നടി മോശമായി പെരുമാറിയെന്നും റഹീമിനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നെന്നാണ് ലൊക്കേഷനിലുണ്ടായിരുന്ന ചില സിനിമാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്.

പുലര്‍ച്ചെ യാത്ര കഴിഞ്ഞ് എത്തുന്ന സീനായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്. യാത്രാക്ഷീണം തോന്നിക്കാന്‍ മുഖത്ത് ചെറിയ ഷാഡോ നല്‍കണമെന്ന് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് നിര്‍ദ്ദേശിച്ചു. ഇത് അനുസരിച്ച് മേക്കപ്പ് അസിസ്റ്റന്റ് അടുത്ത് എത്തുകയും, യാതൊരു കാരണവും ഇല്ലാതെ ദേഷ്യപ്പെട്ടുവെന്നുമാണ് പ്രയാഗ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇതാണ്‌.  എന്നാല്‍ഇതല്ല സത്യമെന്നാണ് സെറ്റിലുണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നത്. ദൃക്‌സാക്ഷികളുടെ വാക്കുകള്‍ ഇങ്ങനെ.

പുലര്‍ച്ചെ 4.30 നാണ് പ്രയാഗ സെറ്റില്‍ എത്തുന്നത്. റോഡ് സൈഡിലായിരുന്നു രാവിലത്തെ ഷൂട്ട്. ഈ സമയം ഇവര്‍ക്ക് മേക്കപ്പ് ഉണ്ടായിരുന്നു. സാധാരണ നിലയില്‍ സ്വന്തം മേക്കപ്പ്മാനെക്കൊണ്ട് മാത്രമാണ് പ്രയാഗ മേക്കപ്പ് ചെയ്യിപ്പിക്കാറ്. മൂന്ന് ദിവസം യാത്ര കഴിഞ്ഞ് ക്ഷീണിതയായ മുഖമായിരുന്നു കഥാപാത്രത്തിന് വേണ്ടത്. ഇതേത്തുടര്‍ന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് നടിയോട് മുഖം കുറച്ച് ഷേഡ് കൊടുത്ത് ഡള്ള് ആക്കണം എന്ന് പറഞ്ഞു. ‘ഇതുമതി. അല്ലേല്‍ നിങ്ങള്‍ പോയി ക്യാമറമാനോട് ചോദിക്കൂ’ എന്നായിരുന്നു പ്രയാഗയുടെ മറുപടി. അത് പറ്റില്ല എന്റെ സീനുകള്‍ പെര്‍ഫക്ട് ആയിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് എന്ന് പി ടി കുഞ്ഞു മുഹമ്മദ് മറുപടി മല്‍കി.

Prayaga-33

ഇങ്ങനെയാണ് റഹിം കൊടുങ്ങല്ലൂര്‍ പ്രയാഗയുടെ അടുത്തെത്തുന്നത്. ബ്രഷ് എടുത്ത് മുഖത്ത് ടച്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രയാഗ തട്ടിക്കയറുകയായിരുന്നു. നീ എന്തിനാ ഇത്ര ദേഷ്യത്തോടെ പെരുമാറുന്നത്. ഇത് സീനിനു വേണ്ടിയല്ലേ എന്ന് റഹിം ചോദിച്ചു. ” എന്റെ കാര്യം ചോദിക്കാന്‍ നീ ആരാടാ എന്ന് റഹിമിനു നേരെ പ്രയാഗ കൈചൂണ്ടി ചോദിക്കുകയായിരുന്നു. കൈചൂണ്ടി സംസാരിക്കാന്‍ നീ ആയിട്ടില്ല, നീയൊരു പെണ്ണാണ് എന്ന് റഹീം പറഞ്ഞു. കൈചൂണ്ടി സംസാരിച്ചാല്‍ നീ എന്ത് ചെയ്യുമെടാ. എന്ന് ചോദിച്ച് മുഖത്തടിക്കാന്‍ പ്രയാഗ കൈ വീശി. ഈ സമയം മര്‍ദ്ദനം തടയാന്‍ റഹിം കൈത്തണ്ടയില്‍ കയറിപ്പിടിക്കുകയായിരുന്നു. റഹീം കൈ പിടിച്ചപ്പോള്‍ പ്രയാഗ കൈ കുടഞ്ഞ് വലിച്ചു. ഇതോടെ ആ സീനില്‍ മുഖം ഡള്‍ ചെയ്യാതെ അഭിനയിച്ച പ്രയാഗ അതിനുശേഷം തലശ്ശേരിയിലെ പാര്‍ക്കോ റെസിഡെന്‍സിയിലേക്ക് പോവുകയും ചെയ്തു.

സംവിധായകന്റെ റൂമിലെത്തിയ നടി റഹിമിനെ പറഞ്ഞു വിടാതെ അടുത്ത സീനില്‍ അഭിനയിക്കില്ലെന്നു ശഠിച്ചു. തുടര്‍ന്ന് അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു.അതിനുശേഷം  സംവിധായകന്റെ സാന്നിധ്യത്തില്‍ സംഗമം ലോഡ്ജില്‍ താമസിക്കുകയായിരുന്ന റഹീമിനെ വിളിച്ചുവരുത്തി. റൂമിലെത്തിയ റഹിനെ പീഡനക്കേസില്‍ കുടുക്കുമെന്ന് പ്രയാഗ ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ച് റഹിം മാപ്പു പറയുകയും ചെയ്തു. ഇതിനിടയില്‍ റഹിം ഇരുന്ന കസേര ചവിട്ടിത്തെറിപ്പിച്ച് പ്രയാഗ കലിപ്പ് തീര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് റഹിമിനെ സെറ്റില്‍ നിന്ന് ഒഴിവാക്കിയത്.

ഈ സംഭവം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി സത്താറിനെ മര്‍ദ്ദിക്കാന്‍ പ്രയാഗ കൈ ഓങ്ങിയതായും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സെറ്റില്‍ കൃത്യസമയത്ത് എത്താതിരിക്കുക, വെറുതെ വാശി പിടിക്കുക, പലപ്പോഴും വാഗ്വാദങ്ങളില്‍ എത്തുക എന്നിവ പ്രയാഗയുടെ പതിവ് ആണത്രേ. താര സംഘടനയായി അമ്മയുടെ നേതാക്കളെ ഫോണില്‍ വിളിച്ച് പ്രയാഗ തെറ്റിദ്ധരിപ്പിച്ചതായും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. വിഷയത്തില്‍ ഇനിയും അസിസ്റ്റന്റ് മേക്കപ്പ്മാന്‍ റഹീമിനെ കുറ്റപ്പെടുത്തി സംസാരിച്ചാല്‍, ഒത്തുതീര്‍പ്പ് ധാരണകള്‍ മറികടന്ന് തെളിവുകള്‍ സഹിതം സംഭവം മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ഗിരീഷ് മേനോന്‍ ആണ് വിഷയം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. നടി മേക്കപ്പ്മാനെ മര്‍ദ്ദിച്ചുവെന്ന പോസ്റ്റ് വൈറലായതോടെ, ഫെഫ്ക ഇടപെട്ട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നു. രണ്ടു കൂട്ടരുടെയും വാദങ്ങള്‍ കേട്ടതില്‍ നിന്ന് ആരെ വിശ്വസിക്കണമെന്ന അങ്കലാപ്പിലാണ് പ്രേക്ഷകര്‍.

Related posts