കൊച്ചിയിലെ മരടിലെ ഒരു ഫ്ളാറ്റില്‍വെച്ച് യുവതി കടന്നുപിടിച്ചെന്ന കേസില്‍ പ്രതിയായ തിരക്കഥാകൃത്തിനെ മൂന്നരവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മലപ്പുറം ഏറനാട് ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് ഹാഷിമിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം.
സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നിവയുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ്. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്ന് കോടതിയെ പ്രതി അറിയിച്ചു. മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് ശിക്ഷ കോടതി മൂന്നുവര്‍ഷമായി കുറച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2014 ഫെബ്രുവരി 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരക്കഥകൃത്ത് താമസിച്ചിരുന്ന ഫഌറ്റിലായിരുന്നു സംഭവം. 10-ാം നിലയില്‍ താമസിക്കുന്ന യുവതി, നാലാം നിലയില്‍ താമസിക്കുന്ന സഹോദരിയുടെ ഫ്ളാറ്റില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണമെടുക്കാനെത്തിയതായിരുന്നു. ഭക്ഷണമെടുത്ത് പുറത്തിറങ്ങി ലിഫ്റ്റിന് സമീപമെത്തിയപ്പോള്‍ പൂര്‍ണ നഗ്നനായി സ്റ്റെയര്‍ കേസില്‍ നില്‍ക്കുകയായിരുന്നു മുഹമ്മദ് ഹാഷിം. ഓടിയടുത്ത ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് തല തറയില്‍ ഇടിക്കുകയും ചെയ്തു.
യുവതിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിക്കൂടിയ സമീപത്തെ താമസക്കാരായ നാല് യുവാക്കള്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് മുഹമ്മദ് ഹാഷിമിന്റെ കൈകള്‍ ബന്ധിച്ച ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ പത്ത് ദിവസം മുമ്പാണ് തിരക്കഥയെഴുതാനെന്ന പേരില്‍ ആറാം നിലയില്‍ റൂം വാടകയ്ക്കെടുത്തത്. ഇയാളുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പാസ്പോര്‍ട്ടുകളും ഒരു പൊതി കഞ്ചാവും കണ്ടെടുത്തിരുന്നു.