സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നില്‍ വമ്പന്‍ വരി നിന്ന കുടിയന്മാര് ഇളിഭ്യരായി മടങ്ങി. ദേശീയപാതയോരത്ത് പാതിരിള്ളിയിലാണ് സംഭവം. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. ഇതുകണ്ട് ഒറിജിനല്‍ ഷോപ്പാണെന്ന് കരുതിയ കുടിയന്മാര് വരി നില്‍ക്കുകയായിരുന്നു.
ദേശീയപാതയോരത്ത് പാതിരപ്പള്ളി ജംക്ഷനു സമീപം പൂട്ടിക്കിടന്ന കടയാണ് അണിയറ പ്രവര്‍ത്തകര്‍ ബീവറേജാക്കി മാറ്റിയത്. എന്നാല്‍, പിന്നീട് സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ സെറ്റാണ് ബീവറേജ് എന്ന് മനസിലായതോടെ വരിനിന്നവര്‍ സ്ഥലം വിടുകയായിരുന്നു.