കൊച്ചി: പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സ് തിയറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കു വേണ്ടി ഹെലികോപ്റ്റര്‍ റൈഡുമായി പൃഥ്വിരാജ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്റര്‍ യാത്രയുമായി പൃഥ്വി എത്തുന്നത്.
ഡ്രൈവിങ് ലൈസന്‍സ് ടീം നടത്തിയ മത്സത്തില്‍ നിന്നും വിജയികളായ നാലുപേര്‍ക്കാണ് പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററില്‍ പറക്കാനുള്ള ഭാഗ്യം ലഭിച്ചത്. ബിജിത ജനാര്ദനന്, ഹാരിസ് പാലത്, അരുണ്‍ കെ. ചെറിയാന്, ജിഷ്ണു രാജീവ് എന്നിവരാണ് വിജയികള്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നീ സ്ഥലങ്ങളിലൂടെയാകും ഹെലികോപ്റ്റര്‍ യാത്ര.
സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സൂപ്പര്‍താരമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആരാധകന്റെ വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് അഭിനയിക്കുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.