മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയും സിനിമാ മേഖലയില് അസി. ക്യാമറമാനുമായ യുവാവ് എക്സൈസ് സ്പെഷല് സ്ക്വാഡിന്റെ പിടിയില്.
മുണ്ടക്കയം കരയില് പുത്തന് വീട്ടില് സുെഹെല് സുെലെമാനാ (28 )ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
225 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പ്രതിയുടെ വീട്ടില് നിന്നു കണ്ടെത്തി.
മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണു സുെഹെലെന്ന് എക്സൈസ് സംഘം പറഞ്ഞു.
50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി പ്രതി വീട്ടില് സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണു പ്രതിയുടെ ശൈലി.
നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളില് പ്രതി പ്രവര്ത്തിച്ചിരുന്നതായാണു വിവരം.
കോളജ് വിദ്യാര്ഥികള്ക്ക് അടക്കം ഇയാള് ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തില് ആഴ്ചകള് നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങള്ക്കും ഒടുവിലാണു പ്രതി പിടിയിലായത്.
വീട്ടില് കഞ്ചാവ് വില്പന നടത്തിക്കൊണ്ടിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില് എക്സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോള് പ്രതിയുടെ കുടുംബാംഗങ്ങള് തടയാനും എതിര്ക്കാനും ശ്രമിച്ചു.
പ്രതിയുടെ ഭാഗത്തു നിന്നു കയ്യേറ്റ ശ്രമവുമുണ്ടായി. എന്നാല്, എക്സൈസ് സംഘം പരിശോധന തുടര്ന്നു.
5,000 രൂപയ്ക്കണ് കഞ്ചാവു വാങ്ങിയതെന്ന് ഒടുവില് സുഹൈല് സമ്മതിച്ചു. എരുമേലി കരിങ്കല്ലും മൂഴി കരയില് പടിഞ്ഞാറെ തടത്തേല് ആരോമല് സജിയാണ് കഞ്ചാവ് നല്കിയതെന്നും ഇയാള് സമ്മതിച്ചു.
ഇതോടെ ആരോമലിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. 8നും, 23 നും ഇടയില് പ്രായമുള്ള വിദ്യാര്ഥികളാണു പ്രധാനമായും ഇവരുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര് കഞ്ചാവ് ആവശ്യപ്പെട്ട് ഫോണില് ബന്ധപ്പെടുന്നുണ്ടായിരുന്നു.
വന് റാക്കറ്റിന്റെ ഭാഗമാണ് ഈ സംഘമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.