കടുത്തുരുത്തി: ഒളിന്പ്യൻ സിനി ജോസ് വിവാഹിതയായി. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി (താഴത്തുപള്ളി) യിൽ ഇന്നലയായിരുന്നു വിവാഹം. ഒളിന്പ്യൻ ചിത്രാ കെ.സോമൻ ഉൾപെടുന്ന 4X400 മീറ്റർ റിലേ ടീമിൽ അംഗമായി 2010 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ഒളിന്പിക്സിൽ പങ്കെടുത്തിട്ടുള്ള സിനി ജോസും ടീമും 2010 ൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിലും ഇതേവർഷം നടന്ന ഏഷ്യൻ ഗെയിംസിലും 4X400 റിലേയിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയിട്ടുണ്ട്.
താഴത്തുപള്ളി ഇടവകാംഗമായ കടുത്തുരുത്തി ചിറപ്പുറം വയലാക്കൽ എബ്രഹാം-മേരിക്കുട്ടി ദന്പതികളുടെ മകൻ അമലാണ് സിനിയുടെ കഴുത്തിൽ താലി ചാർത്തിയത്. താഴത്തുപള്ളി വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ടിന്റെ സാന്നിദ്ധ്യത്തിൽ സിനിയുടെ പിതൃസഹോദരനായ ഫാ.ജോണ്‍ മുണ്ടയ്ക്കലാണ് വിവാഹം ആശീർവദിച്ചത്.
വാഴക്കുളം ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമാണ് സിനി. മുണ്ടയ്ക്കൽ ജോസ് ജോസഫ്-റീത്താമ്മ ദന്പതികളുടെ മകളാണ്. ഇന്ത്യൻ റെയിൽവേയിൽ എർണാകുളം സൗത്തിൽ ഹെഡ് ടിക്കറ്റ് എക്സാമിനറാണ് സിനി. ചെന്നൈയിൽ ടെക് മഹീന്ദ്രായിൽ ജോലി നോക്കുകയാണ് അമൽ. സിനി ജോസിനൊപ്പം അശ്വനി അങ്കിറ്റി, മഞ്ചിത്ത് കൗർ, മൻജീപ് കൗർ എന്നിവരുൾപെടുന്ന ടീമാണ് കോമണ്‍വെൽത്തിലും ഏഷ്യ