തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ അന്വേഷണ നാടകമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. യഥാർഥ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും തെളിവ് ലഭിച്ചാൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കെ. സുരേന്ദ്രന്റെ പ്രസ്താവന.