കൊച്ചി: മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ദൃശ്യങ്ങളുള്ള സിനിമകളും മാധ്യമപരിപാടികളും പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ, സമുദായിക, സാംസ്കാരിക നേതൃത്വങ്ങളും ഇതിനെതിരേ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത നാളുകളില്‍ പുറത്തിറങ്ങിയ ചില സിനിമകളും മയക്കുമരുന്നിന്റെ ഉപയോഗം ഉയര്‍ത്തിക്കാട്ടി യുവസമൂഹത്തില്‍ സാമൂഹ്യതിന്മകളോട് ആവേശമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണു നല്‍കുന്നത്.
സാമൂഹ്യവിപത്തുകളെ ചൂണ്ടിക്കാട്ടി സമൂഹത്തിന് ശരിയായ വഴികളാണു മാധ്യമങ്ങൾ തുറന്നുനൽകേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.