തിരുവനന്തപുരം: സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം സമ്പൂർണമായി പരിഹരിക്കുമെന്നും ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി.
സിപിഎം നിലപാടുള്ള പാർട്ടിയാണ്. ആ നിലപാടിന്റെ ഭാഗമായാണ് സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റിയതെന്നും ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.