കൊച്ചി: ബോധപൂര്‍വം സിനിമയെ മോശമായി നിരൂപണം ചെയ്ത് (സിനിമ റിവ്യൂ ബോംബിംഗ്) തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസിലെ മുഖ്യപ്രതി സിനിമാ പ്രമോഷന് കമ്പനിയായ സ്നേക് പ്ലാന്റ് ഉടമ ഹൈന്‍സിന്റെ മൊഴി എറണാകുളം സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി.
വരും ദിവസങ്ങളില്‍ സാക്ഷികളുടെ മൊഴിയെടുക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് സാക്ഷികള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മറ്റു പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു.
തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇവര്‍ക്ക് നോട്ടീസ് നല്‍കും. റാഫേല്‍ മകന് കോര എന്ന ചിത്രത്തിന്റെ സംവിധായകന് ഉബൈനി ഇബ്രാഹിമിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് സംസ്ഥാനത്തെ ആദ്യ സിനിമ റിവ്യൂ ബോംബിംഗ് കേസ് എടുത്തത്.