ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​നി​മാ ചി​ത്രീ​ക​ര​ണം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു



പാ​ല​ക്കാ​ട്: ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​നി​മാ ചി​ത്രീ​ക​ര​ണം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം വാ​യി​ല്യാം​കു​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്ന “നീ​യാം ന​ദി’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​ട​ഞ്ഞ​ത്.

ചി​ത്രീ​ക​ര​ണ സെ​റ്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ചി​ത്രീ​ക​രി​ച്ച​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment