തിരുവനന്തപുരം : സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ തടയാൻ തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിലേക്ക് സിനിമ മേഖലയും കൊണ്ടുവരാൻ സർക്കാർ തീരുമാനം.
വനിതാ , ശിശുക്ഷേമ വകുപ്പ് ഇതു സംബന്ധിച്ച കരട് നിർദേശങ്ങൾ സാംസ്്കാരിക-സിനിമ വകുപ്പിന് കൈമാറി.
ഒരു സിനിമയെ ഒരു തൊഴിലിടമായി പരിഗണിക്കണമെന്നതാണ് പ്രധാന നിർദേശം. ഇതു പ്രകാരം ഓരോ സിനിമയ്ക്കും പ്രത്യേക മോണിട്ടറിങ് സമിതി ഏർപ്പെടുത്തണം.
സിനിമാ നിർമാണവുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളെയുംഉൾപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെ ഒറ്റ തൊഴിലിടമായി കണക്കാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും മോണിട്ടറിങ് സമിതിയുടെ പരിധിയിൽ വരും.
കൂടാതെ സിനിമ നിർമിക്കാൻ വിവിധ അനുമതികൾ തേടുമ്പോൾ തന്നെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതിന്റെ വിവരങ്ങൾ കൂടി സമർപ്പിക്കണമെന്നും കരട് നിർദേശം പറയുന്നു. ഇതു സംബന്ധിച്ച അന്തിമ നിർദേശങ്ങൾ ഉടൻ തയാറാക്കും.