ന്യൂഡൽഹി: സിഐഎസ്എഫ് ജവാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ ജഹനാബാദ് സ്വദേശിയായ വിപിൻ കുമാറിനെയാണ് ഡൽഹിയിലെ ദിൽഷാദ് കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങൾ പഴക്കമുണ്ട്.
ആറു വർഷം മുന്പാണ് വിപിൻ സിഐഎസ്എഫിൽ ചേർന്നത്. ഡൽഹിയിലെ സിജിഒ കോംപ്ലക്സിലായിരുന്നു പോസ്റ്റിംഗ്. മുന്പ് മുംബൈയിലും ജോലി ചെയ്തിരുന്നു. ഒന്നര വർഷമായി വിപിൻ ദിൽഷാദ് കോളനിയിലെ വീട്ടിലാണു താമസം. വീട്ടിൽ പോയശേഷം ഈ മാസം പതിനഞ്ചിനാണ് വിപിൻ തിരികെ വന്നത്.
വിപിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന് ബന്ധുവായ മാനവ് താക്കുർ ആരോപിച്ചു. വിപിന്റെ സഹോദരൻ അരവിന്ദ് ഡൽഹിയിൽ ഡോക്ടറാണ്.