പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി സ​മ​ര​ത്തി​ന് യോ​ജി​ക്കുമെന്ന് കെ സി വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സ​മാ​ന ചി​ന്ത​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ച്ച് പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ. സി​പി​എ​മ്മു​മാ​യി ചേ​ർ​ന്ന് സ​മ​ര​ത്തി​നി​ല്ലെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ വാ​ക്കു​ക​ൾ ത​ള്ളി​യാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ല​പാ​ട് പ്ര​ഖ്യാ​പ​നം.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കും. സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി യോ​ജി​ച്ച് സ​മ​രം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ​കൈ​യെ​ടു​ത്ത് യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട പ്ര​ള​യ​ദു​രി​താ​ശ്വാ​സം നി​ര​സി​ക്കു​ന്ന കേ​ന്ദ്ര സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ക​പോ​ക്ക​ൽ സ​മീ​പ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Related posts