കൊല്ലം: മതേതര ഭാരതത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബലികഴിച്ചു കൊണ്ട ് മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും, ന്യൂനപക്ഷങ്ങളെ വേട്ടയാടാനുമുള്ള ശ്രമമാണ് പൗരത്വബിൽ നടപ്പാക്കുന്നതിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കേരള കോണ്ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എൻ.എസ്. വിജയൻ അഭിപ്രായപ്പെട്ടു.
കെ.എം.ജോർജ് 44-ാം അനുസ്മരണ സമ്മേളനം കൊല്ലത്ത ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാന്പത്തിക രംഗം തകർന്നതടക്കം സമസ്ഥമേഖലകളിലും പരാജയപ്പെട്ട കേന്ദ്രസർക്കാർ വർഗീയത പ്രോത്സാഹിപ്പിച്ചുകൊണ്ട ് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നത്.
പീഡനങ്ങളും കൊലപാതകങ്ങളും മൂലം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നും ഇതിനെതിരെ വലിയ ജനകീയ വിപ്ലവം രൂപംകൊള്ളുമെന്നും എൻ.എസ്. വിജയൻ അഭിപ്രായപ്പെട്ടു. കെ.എം.ജോർജ് സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള കോണ്ഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുംങ്കുളം സുരേഷ്, നെയ്ത്തിൽ വിൻസന്റ്, ഡോ.ജി.കെ.കുഞ്ചാണ്ടിച്ചൻ, കുരിപ്പുഴ ഷാനവാസ്, കണ്ണനല്ലൂർ ബെൻസിലി, ധനലക്ഷി സുരേഷ്, ശ്രീകുമാരി, സന്ധ്യബിനു, എഡ്മണ്ട ് പോൾ, ജയിംസ് കാർലോസ്, ഷോൾവാടി, എം.കെ.സുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു. ്