ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായി കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഡൽഹിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിലെ നാൻകാന സാഹിബ് ഗുരുദ്വാര ആക്രമണം പ്രതിപക്ഷത്തിനെതിരെ ഷാ പ്രയോഗിച്ചു. സിഎഎയ്ക്കെതിരായി പ്രതിഷേധിക്കുന്നവർ ഇതിന് ഉത്തരം നൽകണം. കഴിഞ്ഞ ദിവസം നൻകാന സാഹിബ് ഗുരുദ്വാരയിൽ ആക്രമിക്കപ്പെട്ട ഈ സിക്കുകാർ ഇന്ത്യയിലേക്ക് അല്ലെങ്കിൽസ എവിടേക്ക്പോകും? ഷാ ചോദിച്ചു.
സിഎഎ സംബന്ധിച്ച് പ്രതിപക്ഷം നുണപ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേഗദതി നിയമത്തിന്റെ ഗുണഭോക്താക്കൾ ദളിതരും പാവപ്പെട്ടവരുമാണ്. പ്രതിഷേധിക്കുന്നവർ ഇവർക്ക് എതിരായാണ് പ്രതിഷേധിക്കുന്നതെന്നും ഷാ പറഞ്ഞു.