നെടുമ്പാശേരി: രാജ്യത്തെ ദാരിദ്ര്യം മറച്ചുവയ്ക്കാനുള്ള തന്ത്രമാണ് കേന്ദ്ര സര്‍ക്കാരിന്‍െറ പൗരത്വ ഭേദഗതി നിയമമെന്ന് ജസ്റ്റിസ് ബി. കമാല്‍പാഷ. വിശക്കുന്നവന് ഭക്ഷണത്തിന് വേണ്ടി ക്യുനില്ക്കുമ്പോള് സമീപത്ത് അടിയുണ്ടാക്കി ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള തന്ത്രമാണിതെന്നും കമാല്‍പാഷ പറഞ്ഞു.
പൗരത്വഭേദഗതി നിമത്തിനെതിരെ നെടുമ്പാശേരി മേഖല മഹല്ല് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം കുന്നുകര കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എം.എ. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. കുന്നുകര ജുമാമസ്ജിദ് ഇമാം സി.എം. അബ്ദുല്ല ഫൈസി സ്വാഗതവും ട്രഷറര്‍ എം.എ. സുധീര്‍ നന്ദിയും പറഞ്ഞു. 11 മഹല്ലുകളിലുള്ളവരാണ് റാലിയില്‍ അണിനിരന്നത്.