തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്നുള്ള ഗവർണറുടെ വിമർശനത്തിന് മറുപടിയുമായി സർക്കാർ. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്. കേസ് കൊടുക്കുന്നതിന് ഗവർണറുടെ അനുമതി വേണ്ട. ഗവർണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളതെന്നും മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി.
ഇക്കാര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് ഗവർണർക്ക് മറുപടി നൽകും. ഗവർണറുടെ അധികാരത്തെ സർക്കാർ ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാർഡ് വിഭജന ഓർഡിനൻസിൽ ഗവർണർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ നടപടിയെടുക്കും. കേന്ദ്ര സർക്കാരിനോ ഗവർണർക്കോ എതിരായല്ല സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.