ചങ്ങനാശേരി: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വം, ജനാധിപത്യം, സമത്വം തുടങ്ങിയവ സംരക്ഷിക്കാന്‍ പാര്‍ലമെന്റിലും കോടതിയിലും ജനങ്ങളോടൊപ്പവും പോരാടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്ഥാവിച്ചു.
മുസ്ലിം സര്‍വ്വീസ് സൊസൈറ്റി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ ഭരണഘടനാ സംരക്ഷണദിന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എന്‍.ഹബീബ് അധ്യക്ഷനായിരുന്നു. പൗരാവകാശ സംരക്ഷണസമിതി ജില്ലാ രക്ഷാധികാരി മുഹമ്മദ് നദീര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
സി.എഫ് തോമസ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്മാന് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജില്ലാ പ്രസിഡന്റ് കെ.എം.എ സലിം, കണ്‍വീനര്‍ കെ.എസ് ഹലീല്‍ റഹ്മാന്, ചേരമര്‍ ഹിന്ദുമഹാസഭ പ്രസിഡന്റ് അഡ്വ.വി.ആര് രാജു, റഫീഖ് അഹമ്മദ് സഖാഫി, ഡോ.അജീസ് ബെന്‍ മാത്യൂസ്, രാജീവ് മേച്ചേരി, സാബു മുല്ലശ്ശേരി, പി.എ ഹനീസ്, എം.എസ് നൗഷാദ്, ഷൈജു ഹസ്സന്, നജീബ് പത്താന്, സി.എം റഹ്മത്തുള്ള, എ.ജവാദ്, എ.ജലാലുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.